കല്ലടയാറ്റിലൂടെ അരക്കിലോമീറ്ററിലേറെ ഒഴുകിപ്പോയ 97കാരിയെ ചെറുമകനും മണല്‍ത്തൊഴിലാളികളും ചേര്‍ന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം.
പുലര്‍ച്ചെ നാലുമണിയോടെ ലക്ഷ്മിക്കുട്ടിയമ്മയെ വീട്ടീനുള്ളില്‍ കാണാഞ്ഞതിനെത്തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചിലിലായിരുന്നു. സമീപത്തെ ചില വീടുകളിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ആറ്റുതീരത്തു നിന്നു നിലവിളി കേട്ടതായി ഒരു വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മറുകരയോട് ചേര്‍ന്ന് എന്തോ ഒഴുകിപ്പോകുന്നത് ഇരുട്ടില്‍ ടോര്‍ച്ചിന്റെ പ്രകാശത്തില്‍ ചെറുമകന് അജിത് കണ്ടത്. ഉടന്‍ തന്നെ വള്ളമിറക്കി. അടുത്തെത്തിയപ്പോള്‍ ആളാണെന്നു മനസ്സിലായെങ്കിലും കഴുക്കോലിനു നിലയില്ലാതെ വള്ളം അടുപ്പിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അജിത് കയത്തിലേക്ക് ചാടി മുത്തശ്ശിയെ പിടിക്കുകയായിരുന്നു. എന്നാല്‍ അജിത്തിനു ഒറ്റയ്ക്കു മുത്തശ്ശിയെ വള്ളത്തില്‍ കയറ്റാന്‍ കഴിയാഞ്ഞതിനാല്‍ കഴുക്കോലില്‍ ഒരു കൈ കൊണ്ടു പിടിച്ചുകിടന്നാണു കരയ്ക്കെത്തിച്ചത്. കൈകാലുകള്‍ കോച്ചി വിറങ്ങലിച്ചിരുന്നെങ്കിലും ലക്ഷ്മിക്കുട്ടിയമ്മ മറ്റ് അസ്വസ്ഥതകള്‍ ഒന്നും പ്രകടിപ്പിച്ചില്ല. പക്ഷെ, എങ്ങനെ ആറ്റുതീരത്തു വന്നെന്നോ വീണെന്നോ ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17നു സമാനമായൊരു സംഭവം കല്ലടയാറ്റില്‍ നടന്നിരുന്നു. അന്നു കുളക്കട മഠത്തിനാപ്പുഴക്കടവിലൂടെ ഒര് കിലോമീറ്ററിലേറെ ഒഴുകിപ്പോയ തെക്കുംചേരി കാഞ്ഞിരാംവിളയില്‍ തങ്കമ്മയെ(60) മണല്‍ത്തൊഴിലാളികള്‍ വെണ്മലക്കയത്തില്‍ നിന്നും രക്ഷിച്ചിരുന്നു.
ഇതെന്താ..ഈ കല്ലടയാറ്റില്‍ ഭൂതബാധ വല്ലോമുണ്ടോ? എന്തായാലും അമ്മച്ചി രക്ഷപ്പെട്ടല്ലോ? ആ ഇരുപ്പ് കണ്ടിട്ട് വല്ല കുഴപ്പോം ഉണ്ടൊന്നു നോക്കിയേ....സമ്മതിക്കണം ..മച്ചൂ..ലവരു പുലി തന്നേ!
പുഴ ചതിക്കില്ല...!
ReplyDeletenanamille vayassaya sthreeye parihasikkan.. ninteyokke ammommayanenkilo naari..
ReplyDelete