Tuesday, February 3, 2009
ആലപ്പുഴയിലെ പുറങ്കടലില്‍ അജ്ഞാത പായ്ക്കപ്പല്‍
മാരാരിക്കുളം : വിദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ച പായ്ക്കപ്പല്‍ ആലപ്പുഴ തീരത്തിനു സമീപം പുറങ്കടലില്‍ ഒരു രാത്രി മുഴുവന്‍ താവളമടിച്ച ശേഷം കൊച്ചിയിലേക്ക് നീങ്ങി.
മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് പള്ളിക്കു പടിഞ്ഞാറ് കരയില്‍ നിന്ന് 75 മീറ്ററോളം മാറി നങ്കൂരമിട്ടിരുന്ന പായ്ക്കപ്പല്‍ രാത്രിയാണു നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തീവ്രവാദഭീഷണിയെത്തുടര്‍ന്ന് ആലപ്പുഴയുടെ തീരത്ത് പോലീസ് അതീവജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കരയില്‍ നിന്നു വെളിച്ചമടിച്ചു നോക്കിയതോടെ കപ്പല്‍ ദൂരത്തേക്ക് നീക്കിയെന്നു പറയപ്പെടുന്നു. കപ്പല്‍ കരയ്ക്കടുപ്പിക്കാന്‍ നിര്‍ദ്ദേശിച്ച ആലപ്പുഴ എസ്‌പി രാത്രി മുഴുവന്‍ തീരത്തു പട്രോളിംഗ് ഏര്‍പ്പെടുത്തി. കൊച്ചിയില്‍ നിന്ന് കോസ്റ്റ്ഗാര്‍ഡ് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും രാവിലെ 10.30യ്ക്കു പായ്ക്കപ്പല്‍ മടങ്ങിയ ശേഷവും എത്തിയില്ല.
കപ്പലില്‍ കണ്ടവരോട് സംസാരിച്ചതായി മത്സ്യബന്ധനത്തിനു പൊങ്ങുവള്ളത്തില്‍ പോയ ചാരങ്കാട്ട് ആന്റണി പറഞ്ഞു. വെള്ളനിറത്തിലുള്ള പായ്ക്കപ്പലിന് 60 അടി നീളമുണ്ടെന്നും സ്ത്രീകളടക്കം ആറു പേരുണ്ടായിരുന്നെന്നും ആന്റണി പറഞ്ഞു.
എന്റെ കൂട്ടുകാര്‍ വഴി അന്വേഷിച്ചതില്‍ നിന്നും മനസ്സിലായത് ഇത് അനുവാദത്തോടെ ഇതു വഴി കടന്നു പോയ ഏതോ പായ്ക്കപ്പല്‍ ആണെന്നാണ്. കപ്പ്ലലില്‍ കണ്ടവരോട് ചേട്ടന്‍ സംസാരിച്ചതായി പറയപ്പെട്ടത് ഒരു ചെറിയ "തള്ളല്‍" ആരുന്നത്രെ! ചേട്ടന്മാരുടെ ഒക്കെയൊരു കാര്യം!
Subscribe to:
Post Comments (Atom)
മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് പള്ളിക്കു പടിഞ്ഞാറ് കരയില്‍ നിന്ന് 75 മീറ്ററോളം മാറി നങ്കൂരമിട്ടിരുന്ന പായ്ക്കപ്പല്‍ രാത്രിയാണു നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.
ReplyDeleteഎന്തായാലും നമ്മുടെ നാട്ടുകാര്‍ നല്ല ക്രിട്ടിക്കല്‍ കോണ്‍ഷ്യസ് ഉള്ളവരാ....പാതിരായാണേലും ഒരു കാര്യമുണ്ടായാല്‍ ഉടനെ ചാടിയിറങ്ങിക്കോളും!