Tuesday, January 13, 2009

കണ്ടക്ടറില്ലാതെ സൂപ്പര്‍ഫാസ്റ്റ്‌!

ഇന്നു മനോരമയില്‍ കണ്ട ഒരു വാര്‍ത്തശകലം


KSRTC സൂപ്പര്‍ ഫാസ്റ്റ്‌ കണ്ടക്ടറില്ലാതെ ചീറിപ്പാഞ്ഞു. ആലപ്പുഴ ഡിപ്പോയില്‍ നിന്ന് അമ്പലപ്പുഴ ഡിപ്പോയില്‍ എത്തിയപ്പോഴാണു വിവരമറിഞ്ഞത്‌. തുടര്‍ന്ന് കണ്ടക്ടറെ കാത്തു കിടന്നു ജനം വലഞ്ഞു. പൊന്നാനിയില്‍ നിന്നു തിരുവനന്തപുരത്തിനു പോയ പൊന്നാനി ഡിപ്പോയിലെ ബസ്സ്‌ ആലപ്പുഴ സ്റ്റേഷനില്‍ നിര്‍ത്തിയ ശേഷം യാത്ര തുടരുകയായിരുന്നു. ടിക്കറ്റ്‌ നല്‍കാന്‍ കണ്ടക്ടര്‍ എത്താതിരുന്നതിനെ തുടര്‍ന്നു യാത്രക്കാര്‍ അന്വേഷിച്ചപ്പോഴാണ്‌ ഡ്രൈവറും കാര്യമറിഞ്ഞത്‌.

4 comments:

  1. ഡ്രൈവറെങ്കിലും ഉണ്ടായിരുന്നത് ഭാഗ്യം !

    ReplyDelete
  2. കണ്ടക്ട് ചെയ്യാന്‍ ആളില്ലാത്തതാണ് നമ്മുടെ പല പ്രശ്നങ്ങള്‍ക്കും കാരണം. അപ്പോള്‍ പിന്നെ ഒരു ബസ്സില്‍ മാത്രം അതില്ലാത്തത് അത്ര വലിയ വാര്‍ത്തയാണോ? യാത്രക്കാര്‍ക്ക് പൈസ ലാഭം അത്രതന്നെ!!!!!!!!!!!!!!!!

    ReplyDelete
  3. ഈ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാനുള്ള സുവര്‍ണ്ണാവസരം ഉപയോഗിച്ചവര്‍ വല്ലവരുമുണ്ടോ?

    ReplyDelete
  4. എം എം പി എന്തെങിലും അർതഥംവച്ചെഴുതിയതാണൊ.......

    ReplyDelete