ചാരുമ്മൂട്: വാഹനക്കമ്പം മൂത്ത് പാസ്റ്ററുടെ കാര്‍ തട്ടിയെടുത്ത് നാടു ചുറ്റിയ വിദ്യാര്‍ത്ഥിക്ക് ശിക്ഷ പൊലീസ് സ്റ്റേഷനില്‍ പഠനം. December 31 രാത്രിയിലാണ് സംഭവം.
നൂറനാട് പാറേല്‍ ജംക്ഷനിലുള്ള പെന്തക്കോസ്ത് ചര്‍ച്ചില്‍ പുതുവത്സര പ്രാര്‍ത്ഥനയ്ക്കിടെയിലാണ് സഭാംഗമായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പാസ്റ്ററുടെ കാറിന്റെ താക്കോല്‍ കൈക്കലാക്കിയത്. കാറില്‍ മൂന്ന് കൂട്ടുകരോടൊപ്പം വിവിധ ജില്ലകളിലായി 500 കിലോമീറ്ററോളം ചുറ്റിക്കറങ്ങിയ വിദ്യാര്‍ത്ഥി അടുത്ത ദിവസം രാവിലെ 10നു അടൂരില്‍ പോലീസ് വലയില്‍ അകപ്പെടുകയായിരുന്നു.
പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയപ്പോള്‍ കാര്‍ കാണാതിരുന്ന പാസ്റ്റര്‍ സമീപമുള്ള പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. കാര്‍ തിരിച്ചുകിട്ടിയതിനെ തുടര്‍ന്ന് കേസ് വേണ്ടെന്ന് പാസ്റ്റര്‍ എഴുതിക്കൊടുത്തെങ്കിലും വിദ്യാര്‍ത്ഥിയെ വെറുതേ വിടാന്‍ പോലീസിനു മനസ്സു വന്നില്ല. പ്ലസ്വണ് പരീക്ഷ കഴിയുന്നത് വരെ എല്ലാ ദിവസവും വൈകുന്നേരം 6.30 മുതല്‍ 8.30 വരെ പോലീസ്സ്റ്റേഷനില്ലിരുന്ന് പഠിക്കാനായി പോലീസിന്റെ നിര്‍ദ്ദേശം.
അതത് ദിവസങ്ങളില്‍ പഠിക്കുന്നതിനെക്കുറിച്ച് അടുത്ത ദിവസങ്ങളില്‍ പോലീസുകാര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരവും നല്‍കണം. പഠനത്തിന് പ്രത്യേക മുറിയാണ് നല്‍കിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ പഠനം ശ്രദ്ധിക്കുകയും സംശയങ്ങള്‍ ദുരീകരിക്കുകയും ചെയ്യും.
എന്താ കഥ! പോലീസിന്റെ ഒക്കെ standardഏ!
അല്ല , എല്ലാം കോളേജ് ലക്ചറേഴ്സ് ഒക്കെ അല്ലേ ഇപ്പഴത്തെ പോലീസ് ഫോഴ്സ്...എന്തേലും ആരെയേലും പഠിപ്പിച്ചോണ്ടിരുന്നില്ലേല് അവര്‍ക്ക് ഉറക്കം വരില്ല.
Subscribe to:
Post Comments (Atom)
ഹെയ്...
ReplyDeleteഇതെന്തായാലും കഥ കൊള്ളാട്ടോ...
തുടരൂ...
hai...thankyou!!!!!!
ReplyDelete