Monday, February 23, 2009

A.R.റഹ്‌മാനും നമ്മുടെ റഹ്‌മാനും അളിയന്മാര്‍!



എ.ആര്‍ റഹ്‌മാന്‍ വിവാഹം
കഴിച്ചിരിക്കുന്നത്‌ മലയാളസിനിമാ ഇന്‍ഡസ്ട്രിയുടെ
ഉറ്റതാരമായ റഹ്‌മാന്റെ വൈഫിന്റെ
ചേച്ചിയെ ആണ്‌.

ഇവരിരുവരും പണ്ടേ സുഹൃത്തുക്കളായിരുന്നു.
നമ്മുടെ റഹ്‌മാന്‍
എവിടെ വെച്ചോ കണ്ടിഷ്ടപ്പെട്ട്‌
പെണ്ണ്‍ ചോദിച്ച്‌ ചെന്നാതാണ്‌ പെണ്ണീന്റെ
വീട്ടില്‍ .
അവിടെ ചെന്നപ്പോളാ അറിഞ്ഞത്‌ താനിഷ്ടപ്പെട്ട പെണ്‍കുട്ടിക്ക്‌
ഒരു
ചേച്ചി കൂടിയുണ്ടെന്നും ആ വീട്ടുകാര്‍ ആ കുട്ടിക്ക്‌
വിവാഹമാലോചിക്കുന്ന
സമയമാണെന്നും.

റഹ്‌മാന്‍ പിന്മാറിയില്ല.
ഒടുവില്‍ ചേച്ചി നില്‍ക്കേത്തന്നെ ആ വിവാഹം

ആ പുരോഗമനമനസ്കരായ വീട്ടുകാര്‍ നടത്തി.

വിവാഹത്തിന്‌ സ്വാഭാവികമായും
സുഹൃത്തായ
A.R. Rahmanയും നമ്മുടെ റഹ്മാന്‍ വിളിച്ചു.
പക്ഷെ തിരക്കിലായിപ്പോയ
അദ്ദേഹത്തിന്‌ വിവാഹത്തില്‍ പങ്കുകൊള്ളാനായില്ല.
പകരം വന്നത്‌ അദ്ദേഹത്തിന്റെ
ഉമ്മയും സഹോദരിയും!

പന്തലില്‍ മണവാട്ടിപ്പെണ്ണിന്റെ ചേച്ചിയെ
കണ്ടിഷ്ടപ്പെട്ട
അവര്‍ക്ക്‌ ആ കുട്ടിയെ തങ്ങളുടെ കുടുംബത്തിലേക്ക്‌
കൊണ്ടുപോയാലെന്തെന്നായി....

ശേഷം ശുഭം!

ആ വിവാഹവും അധികം താമസിയാതെ
തന്നെ നടന്നുവെന്നാണു ചരിത്രം!

അങ്ങനെ നമ്മുടെ റഹ്‌മാന്മാര്‍ രണ്ടും
അളിയന്‍മാരാണു മക്കളേ
....


Sunday, February 22, 2009

സന്തോഷ്‌ മാധവന്‌ എതിരായ കാസറ്റ്‌....???



കൊച്ചി: തനിക്കെതിരായ ലൈംഗികപീഡനക്കേസുകളില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ പീഡനരംഗങ്ങളുടെ ചിത്രങ്ങളുള്ള 22 സി.ഡി. കളുടെയും, 3 വീഡിയോകാസറ്റുകളുടെയും 1 പെന്‍ഡ്രൈവിന്റെയും പകര്‍പ്പ്‌ തനിക്കു നല്‍കാതെ അവ തെളിവായി സ്വികരിക്കരുതെന്നാവശ്യപ്പെട്ട്‌ സന്തോഷ്‌ മാധവന്‍ സമര്‍പ്പിച്ച ഹര്‍ജി അഡീഷണല്‍ സെഷന്‍സ്‌ കോടതി വാദം കേട്ട ശേഷം വിധി പറയാന്‍ മാറ്റി.

കേസിലെ തൊണ്ടിവസ്തുക്കളായ ഈ കാസറ്റുകളുടെ പകര്‍പ്പ്‌ ലഭിക്കാന്‍ പ്രതിഭാഗത്തിന്‌ അര്‍ഹതയില്ലെന്നാണു പ്രോസിക്യൂഷന്റെ തടസ്സവാദം!

എന്തു കഷ്ടമാന്നു നോക്കണേ...പാവം സന്തോഷ്‌ സ്വാമി പാടുപെട്ട്‌ ഷൂട്ട്‌ ചെയ്ത സാധനം ഇപ്പോ എരന്ന് ചോദിച്ചാലും പുള്ളിക്ക്‌ കൊടുക്കുകേലന്നായി.ഒരു സംവിധായകപ്രതിഭയെ ഇങ്ങനെ കുരുന്നിലെ നുള്ളിക്കളഞ്ഞല്ലോ...(22 സി.ഡി.???????)

ഇത്രയും ഷൂട്ട്‌ ചെയ്തു കണ്ടിട്ടും മതിയായില്ലേ സ്വാമിന്‍? ഇനി ജയിലില്‍ കിടന്നു enjoy ചെയ്യാനാണോ "പകര്‍പ്പുകള്‍"?


ഗുരു'സ് സ്റ്റോറി





Saturday, February 21, 2009

ഇടിച്ച വാഹനം നന്നാക്കാന്‍ വാഹനമോഷണം:5 വിദ്യാര്‍ഥികള്‍ പിടിയില്‍



കട്ടപ്പന: വിനോദയാത്രയ്ക്കിടെ ഇടിച്ച വാഹനം നന്നാക്കുന്നതിന്‌ പണം
കണ്ടെത്താന്‍ ബൈക്ക്‌ മോഷ്ടിച്ചെന്ന കേസില്‍ വിദ്യാര്‍ഥിസംഘത്തെ വണ്ടന്മേട്‌
പോലീസ്‌ അറസ്റ്റ്‌ ചെയ്തു.
 
സുല്‍ത്താന്‍കടയ്ക്കു സമീപം വച്ചിരുന്ന KL-8 MM 7388
നമ്പര്‍ ബൈക്കാണ്‌ ഇവര്‍ മോഷ്ടിച്ചത്‌. കാറിലെത്തിയ സംഘത്തില്‍ നിന്നു 2 പേര്‍
ഇറങ്ങി ബൈക്കുമായി കടന്നു കളയുകയായിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച്‌
പോലീസ്‌ ബൈക്കുമായി കടന്ന ഫൈസലിനെയും മിഥിരാജിനെയും പുളിയന്മല ഭാഗത്തു നിന്നും
മറ്റുള്ളവരെ (മിഗ്‌ദാദ്‌, നിഫില്‍, ഷുമൈസ്‌) കാറിനൊപ്പം നെടുങ്കണ്ടത്തു നിന്നുമാണ്‌
കസ്റ്റദിയിലെടുത്തത്‌. എല്ലാവരും എരുമേലി സ്വദേശികളാണ്‌.

ഇതെന്നാ തെലുങ്കു
പടമോ? റെന്റിനെടുത്ത വണ്ടി നന്നാക്കാന്‍ വഴീല്‍ കാണുന്ന വണ്ടി അടിച്ചുമാറ്റി വിറ്റു
പൈസയുണ്ടാക്കി, ഒരു ദിവസം കൊണ്ട്‌ എല്ലാം ക്ലീന്‍ ആക്കാന്‍ ഇവന്മാരെന്നാ അല്ലു
അര്‍ജുന്റെ ഗ്യാങ്ങോ?


Sunday, February 15, 2009

പൃഥിരാജ്‌ + സംവൃത ???


ഇങ്ങനെ ഒരു ന്യൂസ്‌ കേട്ടു.
വെറും ന്യൂസല്ല കേട്ടോ..പൃഥിയും സംവൃതയും അമ്മമാരോടൊപ്പ്പം എറണാകുളത്തിനടുത്ത്‌ "റമദാ റിസോര്‍ട്സില്‍" ഇക്കഴിഞ്ഞയിടെ ഒരുമിച്ചൊരു ആഘോഷത്തില്‍ പങ്കെടുക്കാന്‍ വന്നിരുന്നു.
ഒരുമിച്ച്‌ കേക്ക്‌ കട്ട്‌ ചെയ്തും, വളരെനേരം ചിലവഴിച്ചുമാണ്‌ മടങ്ങിയതെന്നു കേള്‍ക്കുന്നു. എന്റെ സുഹൃത്തില്‍ നിന്നറിഞ്ഞതാണിത്‌. അവന്‍ ആ റിസോര്‍ട്ടിലാണ്‌ വര്‍ക്ക്‌ ചെയ്യുന്നത്‌.

ഇടക്കിടെ ഇവര്‍ അവിടെ ഇങ്ങനെ ഒരുമിച്ചു വരാറുണ്ടു പോലും!

ആര്‍ക്കെങ്കിലും എന്തെങ്കിലും കൂടുതലറിയിമോ?



Saturday, February 7, 2009

ആറ്റിലൂടെ അരകിലോമീറ്റര്‍ ഒഴുകിയ മുത്തശ്ശിയെ ചെറുമകന്‍ രക്ഷിച്ചു





കല്ലടയാറ്റിലൂടെ അരക്കിലോമീറ്ററിലേറെ ഒഴുകിപ്പോയ 97കാരിയെ ചെറുമകനും മണല്‍ത്തൊഴിലാളികളും ചേര്‍ന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 6 മണിയോടെയാണ്‌ സംഭവം.

പുലര്‍ച്ചെ നാലുമണിയോടെ ലക്ഷ്മിക്കുട്ടിയമ്മയെ വീട്ടീനുള്ളില്‍ കാണാഞ്ഞതിനെത്തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചിലിലായിരുന്നു. സമീപത്തെ ചില വീടുകളിലേക്ക്‌ ഫോണ്‍ ചെയ്തപ്പോള്‍ ആറ്റുതീരത്തു നിന്നു നിലവിളി കേട്ടതായി ഒരു വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ മറുകരയോട്‌ ചേര്‍ന്ന് എന്തോ ഒഴുകിപ്പോകുന്നത്‌ ഇരുട്ടില്‍ ടോര്‍ച്ചിന്റെ പ്രകാശത്തില്‍ ചെറുമകന്‍ അജിത്‌ കണ്ടത്‌. ഉടന്‍ തന്നെ വള്ളമിറക്കി. അടുത്തെത്തിയപ്പോള്‍ ആളാണെന്നു മനസ്സിലായെങ്കിലും കഴുക്കോലിനു നിലയില്ലാതെ വള്ളം അടുപ്പിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അജിത്‌ കയത്തിലേക്ക്‌ ചാടി മുത്തശ്ശിയെ പിടിക്കുകയായിരുന്നു. എന്നാല്‍ അജിത്തിനു ഒറ്റയ്ക്കു മുത്തശ്ശിയെ വള്ളത്തില്‍ കയറ്റാന്‍ കഴിയാഞ്ഞതിനാല്‍ കഴുക്കോലില്‍ ഒരു കൈ കൊണ്ടു പിടിച്ചുകിടന്നാണു കരയ്ക്കെത്തിച്ചത്‌. കൈകാലുകള്‍ കോച്ചി വിറങ്ങലിച്ചിരുന്നെങ്കിലും ലക്ഷ്മിക്കുട്ടിയമ്മ മറ്റ്‌ അസ്വസ്ഥതകള്‍ ഒന്നും പ്രകടിപ്പിച്ചില്ല. പക്ഷെ, എങ്ങനെ ആറ്റുതീരത്തു വന്നെന്നോ വീണെന്നോ ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 17നു സമാനമായൊരു സംഭവം കല്ലടയാറ്റില്‍ നടന്നിരുന്നു. അന്നു കുളക്കട മഠത്തിനാപ്പുഴക്കടവിലൂടെ ഒര്‍ കിലോമീറ്ററിലേറെ ഒഴുകിപ്പോയ തെക്കുംചേരി കാഞ്ഞിരാംവിളയില്‍ തങ്കമ്മയെ(60) മണല്‍ത്തൊഴിലാളികള്‍ വെണ്മലക്കയത്തില്‍ നിന്നും രക്ഷിച്ചിരുന്നു.


ഇതെന്താ..ഈ കല്ലടയാറ്റില്‍ ഭൂതബാധ വല്ലോമുണ്ടോ? എന്തായാലും അമ്മച്ചി രക്ഷപ്പെട്ടല്ലോ? ആ ഇരുപ്പ്‌ കണ്ടിട്ട്‌ വല്ല കുഴപ്പോം ഉണ്ടൊന്നു നോക്കിയേ....സമ്മതിക്കണം ..മച്ചൂ..ലവരു പുലി തന്നേ!


Tuesday, February 3, 2009

അമേരിക്കയില്‍ മുഷറഫിനു ജോലി വാഗ്ദാനം



പാക്കിസ്ഥാന്റെ മുന്‍പ്രസിഡണ്ട്‌ പര്‍വേസ്‌ മുഷറഫിന്‌ അമേരിക്കയിലെ മിഡില്‍ ഈസ്റ്റ്‌ ഇന്‍സ്റ്റിട്യൂട്ടില്‍ ജോലിവാഗ്ദാനം. ഇവിടെ പാക്കിസ്ഥാന്‍ ചെയര്‍ തുടങ്ങാനും മുഷറഫിനെ സ്കോളര്‍-ഇന്‍-റസിഡന്‍സ്‌ ആയി നിയമിക്കാനുമാണ്‌ ആലോചന. ഇന്‍സ്റ്റിറ്റ്യൂട്ട്‌ മുന്‍മേധാവിയും പാക്കിസ്ഥാനിലെ മുന്‍ യുസ്‌ അംബാസഡറുമായിരുന്ന വെന്‍ഡി ചേംബര്‍ലെയ്‌*ന്‍ ആണ്‌ മുഷറഫിനെ ക്ഷണിച്ചത്‌.

പാവം ,,,,ഇനി പുള്ളിക്ക്‌ അതോക്ക്യേ പറഞ്ഞിട്ടുള്ളൂ എന്നു പറയാന്‍ വരട്ടേ....മുഷറഫ്‌ ബിസിനസ്‌ രംഗത്തേക്കിറങ്ങുന്നു എന്നു കേള്‍ക്കുന്നു. അതുപോലെ ആയുധബിസിനസിലാണത്രെ പുള്ളിക്കു കമ്പം! ഇതു വെറും കേള്‍വി മാത്രമാകട്ടേ എന്നു പ്രാര്‍ത്ഥിക്കാം..താരം ഈ രംഗത്തിറങ്ങിയാല്‍ അന്യായമായി ശോഭിക്കുമല്ലോ!


8 വയസ്സുകാരന്റെ കുത്തേറ്റ്‌ 5 വയസ്സുകാരന്‍ മരിച്ചു.



ന്യൂഡല്‍ഹി: കളിക്കിടയില്‍ പന്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 8 വയസ്സുകാരന്റെ കുത്തേറ്റ്‌ 5 വയസ്സുകാരന്‍ മരിച്ചു. തുഗ്ലക്കാബാദ്‌ എക്സ്റ്റന്‍ഷന്‍ ഏരിയായില്‍ പന്തിനെചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കളിസ്ഥലത്തു നിന്നു കിട്ടിയ കത്തിയുപയോഗിച്ച്‌ 8 വയസ്സുകാരന്‍ കൂട്ടുകാരന്റെ കഴുത്തില്‍ കുത്തുകയായിരുന്നു.


മച്ചൂ....ഇവനൊക്കെ വളര്‍ന്നു വരുന്നേനു മുന്‍പ്‌ നമ്മളൊക്കെ മരിച്ചാ മതിയാരുന്നു. ഇവന്റെക്കെ കൈ കൊണ്ട്‌ ചാകുന്നേലും ഭേദം അതാ....

അതു പറഞ്ഞപ്പഴാ ഓര്‍ത്തേ...ഇവിടെ അടുത്തു ഒരു സ്കൂളില്‍ (LP school ആണെന്നാണു തോന്നുന്നത്‌...കൃത്യമായി ഓര്‍ക്കുന്നില്ല.) കളിക്കിടയില്‍ തന്തക്കു വിളിച്ചതിന്‌ ഒരു പയ്യന്‍ അപ്പന്റെ ലൈസന്‍സിയിലുള്ള പിസ്റ്റളുമായി വന്നത്രെ! റ്റീച്ചേഴ്സ്‌ പിടിച്ചു വിരട്ടിയപ്പോള്‍ അവന്‍ പറഞ്ഞത്‌ 'കൊല്ലാനൊന്നുമല്ല, ചുമ്മാ പേടിപ്പിക്കാനാ....പപ്പ ദേഷ്യം വരുമ്പോ അങ്ങനെ ചെയ്യാറുണ്ടല്ലോ' എന്നാ!
അവന്റെ അപ്പന്‍ അമ്മയെ പേടിപ്പിക്കുന്നത്‌ അങ്ങനെ ആണത്രെ! ഇതു കണ്ടു വളര്‍ന്ന അവന്‍ നാളെ ഒരു എകെ47 വാങ്ങിയില്ലേല്‍ അല്ലേ നമ്മള്‍ അമ്പരക്കണ്ടതുള്ളൂ!